അവധിക്കാല ക്ലാസുകൾക്ക് സമാപനം

Sunday 25 May 2025 1:26 AM IST
വഹർ ബാലഭവനിലെ അവധിക്കാല കലാപരിശീലനത്തിന്റെ സമാപനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജവഹർ ബാലഭവനിലെ അവധിക്കാല കലാപരിശീലനത്തിന്റെ സമാപനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ സംഗീതം, വയലിൻ, ഗിറ്റാർ, വീണ, മൃദംഗം, ചിത്രകല, ലളിതസംഗീതം തുടങ്ങി 14 ഇനങ്ങളിലായി 400 ഓളം കുട്ടികൾക്കാണ് പരിശീലനം നൽകിയത്. ചെയർമാൻ എസ്. നാസർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ പ്രകാശ് ആർ.നായർ, മാനേജർ എസ്. ദുർഗാദേവി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി. ജോസ്, ഗിരിജ സുന്ദരൻ, ബീന സജീവ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്ഥിരം ക്ലാസുകൾ ജൂൺ നാലിന് തുടങ്ങുമെന്ന് ചെയർമാൻ അറിയിച്ചു