സ്തനാർബുദ ബോധവത്കരണ ക്ലാസ്

Sunday 25 May 2025 1:28 AM IST

കൊല്ലം: സ്‌നേഹിത വിമൻസ് ഹെൽത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കൊല്ലം സിറ്റി പൊലീസ് സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടി​പ്പി​ച്ചു. ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ സെഷനായി സംഘടിപ്പിച്ച ക്ലാസ് സ്‌നേഹിത ഹെൽത്ത് ഫൗണ്ടേഷന്റെ ഡയറക്ടർ ഡോ.റെജി ജോസ് നയിച്ചു. കൊല്ലം സിറ്റി പൊലീസ് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ, വനിതാ മിനിസ്റ്റീരിയൽ ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്ലാസിൽ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നേതൃത്വം നൽകി. കൊല്ലം സിറ്റി, ജില്ലാക്രൈം റെക്കോർഡ്‌സ് ബ്യൂറോ സബ് ഇൻസ്‌പെക്ടർ അനുരൂപ മോഡറേറ്ററായി .