വനിതകൾക്ക് സൗജന്യ തയ്യൽ കോഴ്‌‌സ്

Sunday 25 May 2025 1:29 AM IST

കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഭാഗമായ ജൻ ശിക്ഷൻ സൻസ്ഥാനും കുഴിയം ശ്രീ സത്യസായി സേവാ സമിതിയും വനിതകൾക്കായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് മൂന്ന് മാസത്തെ സൗജന്യ തയ്യൽ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാലുംമൂട് - ഇളമ്പള്ളൂർ റൂട്ടിൽ ചെറുമൂട് വൈദ്യശാല ജംഗ്‌ഷന് സമീപത്തെ സമിചതി ബിൽഡിംഗിൽ ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18 നും 45 വയസിനും ഇടയ്‌ക്കുള്ള വനിതകൾക്ക് അപേക്ഷിക്കാം. 28ന് മുമ്പായി അപേക്ഷിക്കണമെന്ന് സത്യസായി സേവാസമിതി സംഘടന ജില്ലാ പ്രസിഡന്റ് സ‌ഞ്ജയ്.ജി.നാഥ് അറിയിച്ചു. ഫോൺ: 9447077635, 8075467802.