പഞ്ചാബിനെ പറപ്പിച്ച് ഡൽഹിയുടെ സൈൻഓഫ്

Sunday 25 May 2025 4:27 AM IST

ജ​യ്പൂ​ർ​:​ ​ പ്ലേഓഫിൽ എത്താനായില്ലെങ്കിലും ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ പ്ലേഓഫ് ഉറപ്പിച്ച പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി ഡൽഹിയുടെ മടക്കം. അ​തി​ർ​ത്തി​യി​ലെ​ ​സം​ഘ​‌​ഷ​ത്തെ​ ​തു​ട​ർ​ന്ന് ​നേ​ര​ത്തെ​ ​പാ​തി​ ​വ​ഴി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​മ​ത്സ​ര​മാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ത്.​ ​​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​പ​ഞ്ചാ​ബ് കിംഗ്സ് 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 206​ ​റ​ൺ​സ് ​നേ​ടി.​ ​മറുപടിക്കിറങ്ങിയ ഡൽഹി 3 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (208/4)​. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന യുവതാരം സമീർ റി‌സ്‌വിയാണ് (പുറത്താകാതെ 25 പന്തിൽ 58)​ ഡൽഹിയുടെ വിജയത്തിൽ മുന്നണിപ്പോരാളിയായത്. മറുനാടൻ മലയാളി താരം കരുൺ നായർ (27 പന്തിൽ 44)​,​ കെ.എൽ രാഹുൽ (35)​ എന്നിവരും തിളങ്ങി. പഞ്ചാബിനായി ഹർപ്രീത്ബ്രാർ 2 വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ 34​ ​പ​ന്തി​ൽ​ 53​ ​റ​ൺ​സെ​ടു​ത്ത ക്യാപ്ടൻ​ ​ശ്രേ​യ​സ് അയ്യരാണ് ​പ​‌​ഞ്ചാ​ബി​ന്റെ​ ​ടോ​പ് ​സ്കോ​റ​റായത്.​ ​ഇം​ഗ്ല​ണ്ട് ​പ​ര്യ​ട​ന​ത്തി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടെ​സ്റ്റ് ​ടീ​മി​ൽ​ ​നി​ന്ന് ​ത​ഴ​യ​പ്പെ​ട്ട​ ശ്രേ​യ​സ് ആ​ ​സ​ങ്ക​ടം​ ​മാ​യ്‌​ക്കു​ന്ന​ ​പ്ര​ക​ട​ന​മാ​ണ് ​കാ​ഴ്ച​വ​ച്ച​ത്.​

മാ​ർ​ക​സ് ​സ്റ്റോ​യി​നി​സ് ​(​പു​റ​ത്താ​കാ​തെ​ 14​ ​പ​ന്തി​ൽ​ 44​)​അ​വ​സാ​നം​ ​ന​ട​ത്തി​യ​ ​വെ​ടി​ക്കെ​ട്ട​ണ് ​പ​‌​‌​ഞ്ചാ​ബി​നെ​ 200​ ​ക​ട​ത്തി​യ​ത്.​ സീസണിൽ 7-ാം തവണയാണ് പഞ്ചാബിന്റെ സ്കോർ 200 കടന്നത്. ​ഡ​ൽ​ഹി​ക്കാ​യി​ ​മു​സ്ത​ഫി​സു​ർ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി. അ​സു​ഖ​ത്തെ​ ​തു​ട​ർ​ന്ന് ​വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന​അ​ക്ഷ​റി​ന് ​പ​ക​രം​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സാ​ണ് ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യെ​ ​ന​യി​ച്ച​ത്. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ഒരു മത്സരം കൂടിബാക്കിയുണ്ട്.

ഗുഡ് ബൈ ലൂക്ക,​ കാർലോമാഡ്രിഡ് : റയൽ മാഡ‌്രിഡിന്റെ ജേഴ്സിയിൽ കരിയറിലെ അവസാന ലാലിഗ മത്സരം ജയത്തോടെ അവസാനിപ്പിച്ച് ലൂക്ക മൊഡ്രിച്ച്. സീസണിലെ അവസാന ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ എംബപ്പെയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡ് 2-0ത്തിന്റെ ജയം നേടി. ലൂക്ക മൊഡ്രിച്ച് ക്ലബ് ലോകകപ്പിലും കൂടി റയലിന്റെ ജേഴ്സി അണിയും. അതേസമയം റയലിന്റെ കോച്ചെന്ന നിലയിൽ കാർലോ ആൻസലോട്ടിയുടെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. റയലിന്റെ തകട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ലൂക്കായ്‌ക്കും കാർലോയ്ക്കും ഗാലറി സ്റ്റാൻഡിംഗ് ഓവിയേഷൻ നൽകി. സഹതാരങ്ങളുടേയും സോസിഡാഡ് താരങ്ങളുടേയും ആദരവും ഇരുവരും ഏറ്റുവാങ്ങി. 39കാരനായ മൊഡ്രിച്ച് 13 സീസണുകളിലായി റയലിന്റെ കിരീട നേട്ടങ്ങളിൽ പങ്കാളായായി. രണ്ട് തവണയായി 350-ഓളം മത്സരങ്ങളിൽ ആൻസലോട്ടിയുടെ ശിക്ഷണത്തിൽ റയൽ ഇറങ്ങി.15ഓളം പ്രധാന കിരീടങ്ങൾ കാർലോ റയലിന് നേടിക്കൊടുത്തു.