മീൻ വെജോ നോൺ വെജോ?​ ഭക്ഷണപ്രേമികൾ ഇതറിയാതെയാണ് ഇത്രയും നാൾ കഴിച്ചത്

Sunday 25 May 2025 12:07 PM IST

രുചിയൂറുന്ന നോൺ വെജി​റ്റേറിയൻ ഭക്ഷണങ്ങൾക്ക് ആരാധകരേറെയാണ്. രുചിയോടൊപ്പം അനവധി പോഷകഗുണങ്ങളും മത്സ്യവിഭവങ്ങളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലുളള ഭക്ഷണം കഴിച്ചാൽ കണ്ണുകളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. മത്സ്യങ്ങളിൽ 35 മുതൽ 45 ശതമാനം വരെ പ്രോട്ടീനും ഉയർന്ന അളവിൽ ഒമേഗ 3 ഫാ​റ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിക്കാൻ സഹായിക്കും.

മ​റ്റുളള മാംസാഹാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യത്തിലുളള കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. അതിനാൽത്തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും. ഇതിനിടയിലാണ് ഇത്രയും പോഷകഗുണങ്ങളുളള മത്സ്യവിഭവങ്ങൾ വെജി​റ്റേറിയനാണോ നോൺ വെജി​റ്റേറിയനാണോ എന്ന രസകരമായ ചോദ്യങ്ങൾ ഉയർന്നിരിക്കുന്നത്.

കടൽ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് മത്സ്യം.ഇക്കൂട്ടത്തിൽ ചില സസ്യങ്ങളും ഉൾപ്പെടുന്നുണ്ട്. മത്സ്യത്തിന് ജീവനുണ്ട്. അതിനാൽത്തന്നെ മത്സ്യത്തെ നോൺ വെജി​റ്റേറിയന്റെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബംഗാളിൽ മത്സ്യത്തെ വെജിറ്റേറിയനായാണ് കണക്കാക്കുന്നത്. മത്സ്യത്തിന്റെ എണ്ണയും ഒമേഗ 3 ഫാറ്റി ആസിഡിനു വേണ്ടി ഉപയോഗിക്കുന്നവരുണ്ട്. ഇതിനെയും നോൺ വെജിറ്റേറിയനായാണ് കണക്കാക്കുന്നത്.