'മാതൃഭാഷയോട് അവഗണന'
Sunday 25 May 2025 3:09 PM IST
കൊച്ചി: ലോകം മുഴുവൻ മാതൃഭാഷയുടെ പ്രാധാന്യം വർദ്ധിച്ചു വരികയും ഒന്നാം ഭാഷയായി മാതൃഭാഷയെ പരിഗണിക്കുകയും ചെയ്യുമ്പോൾ കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മാതൃഭാഷയെ ഉപഭാഷയായി കാണുന്ന സമീപനം കാലാകാലങ്ങളായി നടന്നുവരികയാണെന്ന് എറണാകുളം ഭാഷാദ്ധ്യാപകവേദി ആരോപിച്ചു. ഇതരവിഷയങ്ങൾക്ക് തസ്തിക നിർണ്ണയത്തിന് 50 കുട്ടികൾ മതിയെന്നിരിക്കെ ഉപഭാഷയായ മലയാളത്തിന് 60 കുട്ടികൾ വേണമെന്നത് ശരിയായ രീതിയല്ല. ഉപഭാഷയായി മാതൃഭാഷ തിരഞ്ഞെടുക്കാത്ത പൊതുവിദ്യാലയങ്ങൾ പോലും കേരളത്തിലുണ്ടന്നത് അപലപനീയമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഭാഷാദ്ധ്യാപകവേദി എറണാകുളം ജില്ലാ ഭാരവാഹികളായി അമ്പിളി എം.ബി.(പ്രസിഡന്റ്) ഡോ.ആൻസി ഐസക്( സെക്രട്ടറി) ഡോ.പ്രിയ. പി. നായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.