വ്യാജ പ്ളൈവുഡ് ശേഖരം പിടിച്ചു
Sunday 25 May 2025 3:46 PM IST
കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ റംല മാച്ച് വർക്ക്‌സിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) നടത്തിയ റെയ്ഡിൽ വ്യാജ ഐ.എസ്.ഐ മുദ്ര പതിപ്പിച്ച പ്ളൈവുഡ് ശേഖരം പിടിച്ചെടുത്തു. കോൺക്രീറ്റ് ഷട്ടറിംഗിനായി ഉപയോഗിക്കുന്ന 'അറ്റ്‌ലക്‌സ് പ്ലൈ" എന്ന ബ്രാൻഡ് പ്ലൈവുഡാണ് പൊലീസ് സഹായത്തോടെ പിടിച്ചത്. സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. അംഗീകരിച്ച ലൈസൻസ് ഇല്ലാതെ ഉത്പന്നങ്ങളിൽ ഐ.എസ്.ഐ മുദ്ര ഉപയോഗിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്നത് കുറ്റകൃത്യമാണ്. ഉപഭോക്താക്കൾക്ക് ഏതെങ്കിലും ഉത്പന്നത്തിൽ വ്യാജ ഐ.എസ്.ഐ മുദ്ര പതിച്ചതായി സംശയം തോന്നിയാൽ വിവരങ്ങൾ ബി.ഐ.എസ് കെയർ എന്ന മൊബൈൽ ആപ്പിലൂടെ അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു.