കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻവശത്തെ പില്ലർ തകർന്നു; 24 കുടുംബങ്ങളെ ഒഴിപ്പിച്ചു

Sunday 25 May 2025 4:46 PM IST

കൊച്ചി: പനമ്പിള്ളി നഗർ ആർഡിഎസ് അവന്യുവിൽ ഫ്ലാറ്റിന്റെ മുൻവശത്തെ പില്ലർ തകർന്നു. 54 കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിക്കുന്നത്. ബലക്ഷയം ബാധിച്ച ബ്ലോക്കിൽ 24 കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചു. ഫ്ലാറ്റ് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്‌ക്കാനാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയവർ ആരോപിച്ചു. ഞായറാഴ്‌ച രാവിലെ ഈ ഭാഗത്ത് നിന്ന് ശബ്‌ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പില്ലർ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. 20 വർഷത്തിൽ താഴെ മാത്രമേ ഈ കെട്ടിടത്തിന് പഴക്കമുള്ളു. കോൺഗ്രസ് നേതാവ് ശ്രീനിവാസ് കൃഷ്‌ണൻ ഈ കെട്ടിടത്തിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.