കുടുംബ സംഗമം

Monday 26 May 2025 12:25 AM IST

പട്ടാമ്പി: വി.കെ.കടവ് ലുസൈൽ പാലസിൽ വെച്ച് ഡി.സി.സി സെക്രട്ടറി പി.എം.അസീസിന്റെ അദ്ധ്യക്ഷതയിൽ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു. കെ.പി.സി.സി ജന:സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃത്താല നിയോജക മണ്ഡലം പ്രസിഡന്റായി സാലിഹ് കൂടല്ലൂർ ചുമതലയേറ്റു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.വി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.മരക്കാർ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ, ഡി.സി.സി സെക്രട്ടറിമാരായ മാവവധാസ്, ബാബു നാസർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.അബ്ദുള്ള കുട്ടി, യു.ഡി.എഫ് തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ഒ.കെ.ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.