ഹൃദയതാളം: സമ്മേളനം
Sunday 25 May 2025 6:29 PM IST
കൊച്ചി: കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ വാർഷിക സംസ്ഥാന സമ്മേളനം ഹോളിഡേ ഇന്നിൽ സമാപിച്ചു. പ്രസിഡന്റ് ഡോ. അജിത് തച്ചിൽ ഉദ്ഘാടനം ചെയ്തു. ഹൃദയമിടിപ്പിലെ താളപ്പിഴകളും അസ്വഭാവികതകളും വരുത്തുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള നടപടികൾ വിദഗ്ദ്ധർ ചർച്ച ചെയ്‌തു. രോഗത്തെ നേരിടാൻ പൊതുജനാവബോധം, ഹൃദ്രോഗനിർണയം, ചികിത്സ എന്നിവയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.യു. നടരാജൻ, സെക്രട്ടറി ഡോ. രാംദാസ് നായക്, വൈസ് പ്രസിഡന്റ് ഡോ. ഭീമ ശങ്കർ, സെക്രട്ടറി ഡോ. പ്രവീൺ ജി. പൈ, ഡോ. അരുൺ ഗോപി എന്നിവർ സംസാരിച്ചു.