നോട്ട്ബുക്ക്, കുട എന്നിവ വിതരണം ചെയ്തു

Monday 26 May 2025 12:30 AM IST

പാലക്കാട്: ജി.ഡി.പി.എസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക്, കുട എന്നിവ വിതരണം ചെയ്തു. ജി.ഡി.പി.എസ് ജില്ല സെക്രട്ടറി വി.വിജയമോഹനൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല രക്ഷാധികാരി ആർ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഖജാൻജി സി.ജി.ജാനകി, മാതൃവേദി പ്രസിഡന്റ് സി.ജി.ലളിത, കോങ്ങാട് മണ്ഡലം സെക്രട്ടറി കെ.ടി.സജിമോൻ, മലമ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് ഉമാദേവി ജയകുമാർ, എക്സികുട്ടീവ് അംഗം സത്യഭാമ എന്നിവർ സംസാരിച്ചു.