ഭാരവാഹികൾ സ്ഥാനമേറ്റു
Sunday 25 May 2025 6:41 PM IST
തൃപ്പൂണിത്തുറ: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) തൃപ്പൂണിത്തുറ സെന്റർ ഭാരവാഹികൾ ചുമതലയേറ്റു. ബി.എ.ഐ ദേശീയ വൈസ് പ്രസിഡന്റ് എൻ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സെന്റർ ചെയർമാൻ ജയ്‌മോൻ മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ കെ.എ ജോൺസൺ നേതൃത്വം നൽകി.
കെ.എസ് രാമകൃഷ്ണൻ (ചെയർമാൻ), എസ്. വേണുഗോപാൽ (വൈസ് ചെയർമാൻ), ശബരിനാഥ് കെ.പി (സെക്രട്ടറി), സുരേഷ് നമ്പ്യാർ (ജോയിന്റ് സെക്രട്ടറി), മാത്യു എബ്രഹാം (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്. വനിതാ വിഭാഗമായ സഖിയുടെ ഉദ്ഘാടനം മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി നിർവഹിച്ചു. ചെയർപേഴ്‌സണായി മഞ്ജു മേനോൻ ചുമതലയേറ്റു.