വജ്രജൂബിലി കുടുംബസംഗമം
Sunday 25 May 2025 6:44 PM IST
കൊച്ചി: സഹൃദയ വജ്രജൂബിലി കുടുംബസംഗമം ബിഷപ്പ് എമരിറ്റസ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സി. ലിറ്റി മരിയയെ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, നൈവേദ്യ ചീഫ് മെഡിക്കൽ ഓഫീസർ സിസ്റ്റർ ഡോ.ആൻജോ ,ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, അസി. ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, ബ്രദർ പിറ്റുവിൻ, ആനീസ് ജോബ് എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങൾക്കുള്ള മോട്ടിവേഷൻ ക്ലാസ് മാണി പോൾ നയിച്ചു.