കച്ചമുറുക്കി ഇടതും വലതും

Monday 26 May 2025 1:23 AM IST

ഇനി നിലമ്പൂർ യുദ്ധം. ആവനാഴിയിലെ സകല ആയുധങ്ങളുമായി പോരാടാൻ ഇറങ്ങുകയാണ് ഇടതു, വലതു മുന്നണികളും എൻ.ഡി.എയേയും. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും കേരളകൗമുദി പ്രത്യേക ലേഖകൻ കെ.പി. സജീവനുമായി സംസാരിക്കുന്നു

കോൺഗ്രസ് തിരിച്ചുവരും: അടൂർ പ്രകാശ്

1.പി.വി.അൻവറാണോ നിലമ്പൂരിൽ യു.ഡി.എഫിന്റെ ആയുധം?

അൻവർ യു.ഡി.എഫിനൊപ്പമാണ്. അൻവറിന്റെ സാന്നിദ്ധ്യം നിലമ്പൂരിലെ തിരഞ്ഞെടുപ്പിലുണ്ടാവും. എക്കാലവും കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും ശക്തമായ വേരുള്ള മണ്ഡലമാണ് നിലമ്പൂർ. അവിടെ കോൺഗ്രസ് തിരിച്ചുവരുന്ന കാഴ്ചയാവും ഇത്തവണ ഉണ്ടാവുക.

2.അൻവർ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയായിരിക്കുമോ ഇത്തവണ?

കോൺഗ്രസിൽ അങ്ങനെയൊരു രീതിയില്ല. ആരെങ്കിലും പറയുന്നവരല്ല സ്ഥാനാർത്ഥി. കേരളത്തിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ച് എ.ഐ.സി.സിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം അവിടെയായിരിക്കും. അത് വൈകില്ല.

3.യു.ഡി.എഫ് കൺവീനറായ ശേഷമുള്ള താങ്കളുടെ ആദ്യ കടമ്പയാണ്?

തീർച്ചയായും. വലിയ കടമ്പയാണ്. പാർട്ടിയേയും മുന്നണിയേയും ഒരുപോലെ ചലിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണം. പക്ഷേ, ഇത്തവണ അതൊരു ടാസ്‌കായി തോന്നുന്നില്ല. കാരണം ഈ സർക്കാരിനെതിരെ അത്രമാത്രം വലിയ ജനവികാരമാണുള്ളത്. പ്രത്യേകിച്ച് നിലമ്പൂരിൽ. വന്യമൃഗശല്യമടക്കം ഒരു പ്രശ്‌നത്തിനും പരിഹാരമില്ല. ജനം അങ്ങേയറ്റം പൊറുതിമുട്ടിയിരിക്കുകയാണ്. കൺവീനർ എന്ന നിലയിൽ തിരഞ്ഞെടുപ്പ് കഴിയുംവരെ നിലമ്പൂരിലുണ്ടാകും. ആരാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. പാലക്കാട് നടത്തിയതുപോലുള്ള കൂറുമാറ്റം നോക്കിയിരിക്കുകയാണോ അവർ. ഇത്തവണ ആ പരിപ്പ് വേവില്ല. അവിടെ കിട്ടിയ അടികൊണ്ടൊന്നും അവർ പഠിച്ചില്ലേ.

4.വിജയം ഉറപ്പാണെന്ന് സി.പി.എം പറയുന്നു?

അവർക്കെന്താണ് പറഞ്ഞുകൂടാത്തത്. ഒരു കുട്ടി പരീക്ഷയെഴുതുക. എന്നിട്ട് ആ കുട്ടി തന്നെ പ്രഖ്യാപിക്കുക എനിക്ക് നൂറുശതമാനം മാർക്കാണെന്ന്. അതുപോലെയാണ് പിണറായിയും. സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി തന്നെ പറയുന്നു ഞങ്ങൾക്ക് നൂറുശതമാനം മാർക്കുണ്ടെന്ന്. ഇതെന്തൊരു ജനാധിപത്യമാണ്. മാർക്കിടേണ്ടേത് ജനങ്ങളല്ലേ.

5.നിലമ്പൂരിലേത് ഇടത് സർക്കാരിന്റെ വിലയിരുത്തലാവുമോ?

ഈ സർക്കാരിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനം വിലയിരുത്തും. അത്രമാത്രം ജനവിരുദ്ധമാണ് ഇടതുസർക്കാർ. സർവമേഖലകളും തകർന്നു. ഈ തിരിച്ചറിവിൽ നിന്നായിരിക്കും ജനം വിധിയെഴുതുക. കോൺഗ്രസിനെ സംബന്ധിച്ച് നിലമ്പൂരിൽ സ്ഥാനാർത്ഥിക്ക് പഞ്ഞമൊന്നുമില്ല. ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥിയാവും വരിക. ഞങ്ങൾ ജയിക്കുമ്പോൾ അവർ സമ്മതിക്കണം ഇടതു സർക്കാരിന് നൂറുമാർക്കല്ല പൂജ്യമാണ് ജനം നൽകിയതെന്ന്.

സ്വ​ത​ന്ത്ര​ന്മാ​രെ​ല്ലാം അ​ൻ​വ​റ​ല്ല​:​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണൻ

1.​നി​ല​മ്പൂ​രി​ൽ​ ​പി.​വി.​ ​അ​ൻ​വ​ർ​ ​പ​ണി​ത​രു​മോ?

എ​ൽ.​ഡി.​എ​ഫ് ​നി​റു​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​അ​ൻ​വ​ർ.​ ​അ​വി​ട​ത്തെ​ ​ഇ​ട​തു​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വോ​ട്ടു​ക​ൾ​ ​കൊ​ണ്ടാ​ണ് ​അ​ൻ​വ​ർ​ ​ജ​യി​ച്ച​ത്.​ ​അ​ൻ​വ​റേ​ ​പോ​യി​ട്ടു​ള്ളൂ.​ ​വോ​ട്ട​ർ​മാ​ർ​ ​അ​വി​ടെ​യു​ണ്ട്.​ ​ഒ​രാ​ശ​ങ്ക​യു​മി​ല്ല.

2.​എ​ൽ.​ഡി.​എ​ഫ് ​സ​ജ്ജ​മാ​ണോ​ ​നി​ല​മ്പൂ​രി​ൽ? അ​ൻ​വ​ർ​ ​രാ​ജി​വ​ച്ച​തു​ ​മു​ത​ൽ​ ​ഇ​ട​തു​പ​ക്ഷം​ ​അ​വി​ടെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​സ​ജ്ജ​മാ​ണ്.​ ​ഘ​ട​ക​ക​ക്ഷി​ക​ളെ​ല്ലാം​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​വ​രു​ന്നു.​ ​ജൂ​ൺ​ ​മൂ​ന്നി​നു​ള്ളി​ൽ​ ​ബൂ​ത്ത് ​-​മ​ണ്ഡ​ലം​ ​ത​ല​ത്തി​ലു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ക​ളെ​ല്ലാം​ ​നി​ല​വി​ൽ​ ​വ​രും.​ ​ഒ​പ്പം​ ​സ്ഥാ​നാ​ർ​ത്ഥി​യും.​ ​എ​ൽ.​ഡി.​എ​ഫി​ന് ​ശ​ക്ത​മാ​യ​ ​വേ​രു​ള്ള​ ​മ​ണ്ണാ​ണ് ​നി​ല​മ്പൂ​ർ.

3.​വീ​ണ്ടു​മൊ​രു​ ​സ്വ​ത​ന്ത്ര​ ​പ​രീ​ക്ഷ​ണം​ ​ഉ​ണ്ടാ​കു​മോ? സ്വ​ത​ന്ത്ര​ന്മാ​രെ​ല്ലാം​ ​അ​ൻ​വ​റ​ല്ല.​ ​ക​ഴി​ഞ്ഞ​കാ​ല​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം​ ​നി​ര​വ​ധി​ ​സ്വ​ത​ന്ത്ര​ന്മാ​രെ​ ​സി.​പി.​എം​ ​പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​വ​ലി​യ​ ​വി​ജ​യ​ങ്ങ​ളു​മു​ണ്ടാ​യി.​ ​പാ​ർ​ട്ടി​ ​ചി​ഹ്ന​ത്തി​ലേ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​മ​ത്സ​രി​പ്പി​ക്കൂ​ ​എ​ന്ന​ ​നി​ല​പാ​ട​ല്ല​ ​സി.​പി.​എ​മ്മി​ന്.​ ​ഓ​രോ​ ​പ്ര​ദേ​ശ​ത്തേ​യും​ ​ജ​ന​കീ​യ​രേ​യും​ ​ജ​ന​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രേ​യും​ ​അ​ണി​നി​ര​ത്തി​ ​മു​ന്നോ​ട്ട് ​പോ​വും.​ ​ഇ​ത്ത​വ​ണ​ ​ആ​രാ​വും​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ന്ന​ത് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​യും​ ​എ​ൽ.​ഡി.​എ​ഫും​ ​തീ​രു​മാ​നി​ച്ച​റി​യി​ക്കും.

4.​കോ​ൺ​ഗ്ര​സി​ലെ​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​ലേ​ക്ക് ​ഒ​രു​ ​നോ​ട്ട​മു​ണ്ടോ? എ​ൽ.​ഡി.​എ​ഫി​ന്,​ ​വി​ശേ​ഷി​ച്ച് ​സി.​പി.​എ​മ്മി​ന് ​കേ​ര​ള​ത്തി​ൽ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഇ​ല്ലാ​ത്ത​ ​അ​വ​സ്ഥ​യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡേ​റ്റ് ​പ​റ​ഞ്ഞാ​ൽ​ ​അ​പ്പോ​ൾ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ന്ന് ​പ​റ​ഞ്ഞ​വ​രാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​ഒ​ന്നും​ ​വ​ന്നി​ല്ല​ല്ലോ.​ ​വ​ര​ട്ടെ​ ​നോ​ക്കാം.

5.​നി​ർ​ണാ​യ​ക​മാ​യ​ ​മൂ​ന്നാം​ ​സ​ർ​ക്കാ​രെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് ​എ​ൽ.​ഡി.​എ​ഫ്.​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ല​യി​രു​ത്ത​ലാ​വു​മോ? അ​ങ്ങ​നെ​ ​ഒ​രു​ ​വി​ല​യി​രു​ത്ത​ലി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ ​എ​ങ്കി​ലും​ ​നി​ല​മ്പൂ​രി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​ടു​ന്ന​ ​വ​ലി​യ​ ​വി​ജ​യം​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​ട്ട​മാ​വും.​ ​അ​ത്ര​മാ​ത്രം​ ​ജ​ന​കീ​യ​ത​യാ​ണ് ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​തു​വ​ർ​ഷ​ക്കാ​ലം​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​നേ​ടി​യ​ത്.​ ​വി​ക​സ​ന​ ​രം​ഗ​ത്തെ​ ​കു​തി​ച്ചു​ചാ​ട്ടം​ ​എ​ങ്ങ​നെ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കാ​നാ​വും.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​ഗ്ര​ ​മേ​ഖ​ല​യും​ ​മാ​റി​യി​ല്ലേ.​ ​കേ​ര​ളം​ ​കൊ​ള്ളി​ല്ലെ​ന്ന് ​ഇ​ന്ന് ​ഏ​തെ​ങ്കി​ലും​ ​നി​ക്ഷേ​പ​ക​ർ​ ​പ​റ​യു​ന്നു​ണ്ടോ.​ ​ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു​ ​വീ​ഴാ​റാ​യ​ ​ഒ​രു​ ​സ്‌​കൂ​ളോ​ ​ആ​തു​രാ​ല​യ​മോ​ ​കേ​ര​ള​ത്തി​ലു​ണ്ടോ.​ ​കേ​ര​ളം​ ​മാ​റി​യി​ട്ടു​ണ്ട്.​ ​അ​ത് ​ജ​നം​ ​തി​രി​ച്ച​റി​യു​ന്നു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​നി​ല​മ്പൂ​രി​ൽ​ ​ഫ​ലം​ ​വ​രു​മ്പോ​ൾ​ ​അ​വി​ടം​ ​ഇ​ട​തു​പ​ക്ഷ​ത്തി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കും.