കാസർകോട് ഹരിത നഗരം ക്യാമ്പയിൻ
Monday 26 May 2025 12:22 AM IST
കാസർകോട്: നഗരസഭാ സി.ഡി.എസിന്റെ എൻ.യു.എൽ.എം അമൃത മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത നഗരം ക്യാമ്പയിൻ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. അമൃത് മിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി 15 കുടുംബശ്രീ അംഗങ്ങൾ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി കാസർകോട് നഗരസഭ പരിധിയിലെ ആയുർവേദ ആശുപത്രി, ജി.എം.വി.എച്ച്.എസ്. സ്കൂൾ, വിവിധ പാർക്കുകൾ എന്നിവയുടെ പരിസരത്തായി 150ഓളം വൃക്ഷതൈകളാണ് നട്ടുവളർത്തുന്നത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, കൗൺസിലർ ലളിത, സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിം, വൈസ് ചെയർപേഴ്സൺ ഷക്കീല മജീദ്, എച്ച്.ഐ ഷീന, സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ്, സി.ഒ അർച്ചന, പ്രിയ, സി.ഡി.എസ് സബ് കമ്മിറ്റി കൺവീനർമാരായ ഷാഹിദ, ദേവയാനി, ആശ കമ്മ്യൂണിറ്റി കൗൺസിലർ സന്ധ്യ എന്നിവർ പങ്കെടുത്തു.