തീർത്ഥങ്കരയിൽ എന്നിടം ക്യാമ്പയിൻ
Monday 26 May 2025 12:21 AM IST
കാഞ്ഞങ്ങാട്: തീർത്ഥങ്കരയിൽ കുടുംബശ്രീ അംഗങ്ങൾ, ബാലസഭ അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ പങ്കാളിത്തത്തിൽ നടന്ന വാർഷികാഘോഷം നഗരസഭാ ചെയർപേഴ്‌സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.വി ശോഭാ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി സരസ്വതി, കൗൺസിലർമാരായ കെ.വി സുശീല, എം. ലക്ഷ്മി, സി.ഡി.എസ് സെക്കൻഡ് ചെയർപേഴ്സൺ കെ. സുജിനി, എം. ശശികല, ഐ.ടി ശ്രീവിദ്യ, കെ. നസിമ എന്നിവർ സംസാരിച്ചു. ഒരുമ അയൽക്കൂട്ടങ്ങളെയും ഓക്സിലറി ഗ്രൂപ്പ് അംഗമായ എം.ബി.ബി.എസ് പാസായ നജീല ഷെറിനെയും ചെയർപേഴ്സൺ ആദരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ പി.കെ സാജിത സ്വാഗതവും രജനി വിജയൻ നന്ദിയും പറഞ്ഞു. വിവിധ കായിക മത്സരങ്ങളും, ഒപ്പന, ഫ്യൂഷൻ ഡാൻസ്, നാടോടി നൃത്തം, ഗാനാലാപനം തുടങ്ങിയവയും അരങ്ങേറി.