എൻ.എസ്.കെ ട്രോഫി​യി​ൽ ഷോണി​ന്റെ തകർപ്പനടി​

Sunday 25 May 2025 10:57 PM IST

തി​രുവനന്തപുരം : കേരള ക്രി​ക്കറ്റ് അസോസി​യേഷന്റെ എൻ.എസ്.കെ ട്രോഫി​ ട്വന്റി -20യിൽ തിരുവനന്തപുരത്തിന് വേണ്ടി ബാറ്റർ ഷോൺ റോജറുടെ തകർപ്പൻ പ്രകടനം. കഴിഞ്ഞ ദിവസം പത്തനംതിട്ടയ്ക്ക് എതിരെ 10 പന്തുകളിൽ അഞ്ച് സിക്സുകളടക്കം 34 റൺസടിച്ച ഷോൺ ഇന്നലെ പാലക്കാടിനെതിരെ 22 പന്തുകളിൽ നിന്ന് 50 റൺസ് നേടി. ഇരു മത്സരങ്ങളും തിരുവനന്തപുരം ജയിച്ചു. അടുത്തിടെ നടന്ന കേരള ടീമിന്റെ ഒമാൻ പര്യടനത്തിൽ ഷോൺ രണ്ട് അർദ്ധസെഞ്ച്വറികൾ നേ‌ടിയിരുന്നു.