ആർ.സി.ബിയുടെ ജോഷ് തിരിച്ചുവരുന്നു
Sunday 25 May 2025 11:03 PM IST
ബെംഗളുരു : തോളിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്ന സ്റ്റാർ ഓസീസ് പേസ് ബൗളർ ജോഷ് ഹേസൽവുഡ് ആർ.സി.ബി ടീമിലേക്ക് തിരിച്ചെത്തും. പ്ളേ ഓഫിൽ കളിക്കാൻ ജോഷ് ഉണ്ടാകുമെന്നാണ് ആർ.സി.ബി ക്യാമ്പ് നൽകുന്ന വിവരം. 10 മത്സരങ്ങളിൽ മാത്രം കളിക്കാനായ ജോഷ് 18 വിക്കറ്റുകൾ നേടി. ഏപ്രിൽ 27ന് ശേഷം കളിച്ചിട്ടില്ലാത്ത ജോഷ് തന്നെയാണ് ഇപ്പോഴും ആർ.സി.ബിയുടെ ടോപ് വിക്കറ്റ് ടേക്കർ. ആർ.സി.ബിയുടെ അവസാന ഗ്രൂപ്പ് മത്സരം ചൊവ്വാഴ്ച ലക്നൗവിന് എതിരെയാണ്.