ക്യാമ്പ് നടത്തി
Sunday 25 May 2025 11:19 PM IST
അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണക്കൂടാരം ക്യാമ്പ് നടത്തി. ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു..ബാലവേദി പ്രസിഡന്റ് റസൂൽ നൂർമഹൽ അദ്ധ്യക്ഷത വഹിച്ചു. സാജിത റഷീദ്, മായാ ദേവി, എസ് സീബീവി, പഴകുളം ആന്റണി, ജി. മഞ്ജുനാഥ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഗ്രന്ഥശാല സെക്രട്ടറി എസ് അൻവർഷ, ബിജു ജനാർദ്ദനൻ, മുഹമ്മദ് ഖൈസ്,എസ് താജുദ്ധീൻ, എസ് മീരസാഹിബ്, എൽ ഷിംന, എം നിസ, വി. എസ് വിദ്യ, എന്നിവർ നേതൃത്വം നൽകി.