ഗസ്റ്റ് അദ്ധ്യാപക നിയമനം

Sunday 25 May 2025 11:20 PM IST

തിരുവല്ല : പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ സയൻസ് ബാച്ചിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലും കൊമേഴ്സ് ബാച്ചിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിലും താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ എന്നിവയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 28ന് രാവിലെ 10നും കൊമേഴ്സ് ബാച്ചിലേക്കുള്ളവർ 29ന് രാവിലെ 10ന് സ്കൂകൂളിൽ നേരിട്ട് ഹാജരാകണം