വാക്സിനേഷൻ ക്യാമ്പ്
Sunday 25 May 2025 11:20 PM IST
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിന്റെയും വെറ്റിറിനറി ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ഊർജിത വാക്സിനേഷൻ ക്യാമ്പ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, വെറ്ററിനറി സർജൻ ഡോ.നിമിലാ ജോസഫ്, സെക്രട്ടറി സാം കെ.സലാം, വാർഡ് മെമ്പർ എം.വി.തോമസ്, വെറ്ററിനറി സബ് സെന്റർ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ രാജരാജേശ്വരി സി.എ, വെറ്ററിനറി സബ് സെന്റർ മുണ്ടിയപ്പള്ളി വെസ്റ്റ് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷൈജു എബ്രഹാം, ഇൻസ്പെക്ടർ ജെസി ജോൺ, ബീന ജോർജ്, ആൻസി മോൾ, ശോഭാ സന്തോഷ് എന്നിവർ നേതൃത്വം നൽകി.