മുന്നൊരുക്കം
Sunday 25 May 2025 11:23 PM IST
പത്തനംതിട്ട : പുതിയ അദ്ധ്യയന വർഷത്തിന് മുമ്പ് സ്‌കൂളുകളിൽ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂർത്തിയാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കാല മുന്നൊരുക്ക യോഗത്തിൽ അദ്ധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി. പാമ്പ് കടിക്കുള്ള പ്രതിരോധ മരുന്നുള്ള ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണം. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ത്വരിതപ്പെടുത്തണം. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.