അംഗത്വവിതരണം
Sunday 25 May 2025 11:24 PM IST
പത്തനംതിട്ട: കേരളത്തിലെ കലാകാരന്മാരുടെ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി (കാഫ്) അംഗത്വ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് വർഷമായി കലാരംഗത്ത് തുടരുന്നവർക്ക് അംഗമാകാം. സൗണ്ട് എൻജിനീയർമാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ അംഗങ്ങളാണ്. വെബ്‌സൈറ്റ് മുഖേനെയായിരിക്കും അംഗത്വം. അംഗങ്ങൾക്ക് ഗ്രൂപ്പ് അപകട ഇൻഷ്വറൻസ്, കാരുണ്യ പദ്ധതികൾ, സാമാശ്വാസ പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവ നടപ്പിലാക്കി വരുന്നു. വാർത്താ സമ്മേളനത്തിൽ കാഫ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി രാധൻ സരിഗ, ചെറിയാൻ വർഗീസ് എന്നിവർ പങ്കെടുത്തു.