നൈപുണ്യ വികസനം അനിവാര്യമെന്ന് ഡോ.ഡി.എം. മുലയ്

Monday 26 May 2025 12:52 AM IST

കൊച്ചി: തൊഴിൽ വിപണിയെ മത്സരക്ഷമമാക്കുന്നതിന് നൈപുണ്യ വികസനവും മൾട്ടി സ്‌കില്ലിംഗും അനിവാര്യമാണെന്ന് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ് പറഞ്ഞു. കൊച്ചിയിൽ സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി( സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എ.ആർ, വി. ആർ അധിഷ്ഠിത ത്രി-ഡി എഡ്യുക്കേഷണൽ തിയറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ, അന്തർദേശീയ നൈപുണ്യ ലക്ഷ്യങ്ങളുമായി വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്ന സീഗൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ, ഇന്ത്യൻ പേഴ്‌സണൽ എക്‌സ്‌പോർട്ട് പ്രൊമോഷണൽ കൗൺസിൽ പ്രസിഡന്റ് വി.എസ്. അബ്ദുൾ കരീം, കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം അംഗം സാധന ശങ്കർ, ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ. സോഹൻ റോയ് എന്നിവർ പങ്കെടുത്തു.