ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാൽപാഷ

Monday 26 May 2025 12:52 AM IST

കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന കെ.എം. എബ്രഹാമിനെതിരെയുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കെമാൽപാഷയുടെ പരാമർശങ്ങൾ. തുട‌ർന്ന് അദ്ദേഹത്തിനെതിരെ എബ്രഹാം അയച്ച വക്കീൽനോട്ടീസിനുള്ള മറുപടിയിലാണ് ഖേദം പ്രകടിപ്പിച്ചത്. എബ്രഹാമിനെതിരെയുള്ള തന്റെ വീഡിയോ പിൻവലിച്ചതായും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.