ഒല ഇലക്ട്രിക് ബൈക്ക് 'റോഡ്സ്റ്റർ എക്സ്' കേരള വിപണിയിൽ

Monday 26 May 2025 12:55 AM IST

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് 'റോഡ്സ്റ്റർ എക്സ്' കേരള വിപണിയിൽ അവതരിപ്പിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഒല ഷോറൂമിലെചടങ്ങിൽ സുനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എന്നീ ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറിയാണ് റോഡ്സ്റ്റർ എക്സ് അവതരിപ്പിച്ചത്. വിപണനോദ്‌ഘാടനത്തിന്റെ ഭാഗമായി ആദ്യ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 'റൈഡ് ദ ഫ്യൂച്ചർ' കാമ്പെയിനിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാറന്റി, മൂവ് ഒ.എസ് പ്ലസ് (MoveOS+), എസൻഷ്യൽ കെയർ എന്നിവ സൗജന്യമായി ലഭിക്കും. ഒല റോഡ്സ്റ്റർ എക്സിന്റെ റീജണൽ സെയിൽസ് മാനേജർ മിഥുൻ ഗോപിനാഥ്, ഏരിയ സെയിൽസ് മാനേജർമാരായ ഷാദിൽ മാജിദി, ജിതിൻ എന്നിവർ പങ്കെടുത്തു.

പ്രത്യേകതകൾ

മിഡ്-ഡ്രൈവ് മോട്ടോറുമായി എത്തുന്ന റോഡ്സ്റ്റർ എക്സ് സീരീസ്, മികച്ച പ്രകടനവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നു. റോഡ്സ്റ്റർ സീരീസിന്റെ പവർട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെയിൻ ഡ്രൈവും സംയോജിത എംസിയുവും (MCU) കാര്യക്ഷമമായ ടോർക്ക് കൈമാറ്റത്തിലൂടെ മികച്ച ആക്സിലറേഷനും മെച്ചപ്പെട്ട റേഞ്ചും സാദ്ധ്യമാക്കുന്നു.

റോഡ്സ്റ്റർ എക്സ് സീരീസിന്റെ വിലകൾ

2.5kWh വേരിയന്റിന് 99,999 രൂപ മുതലും, 3.5kWh-ന് 1,09,999 രൂപ മുതലും, 4.5 kWh-ന് 1,24,999 രൂപ മുതലും ആരംഭിക്കുന്നു. റോഡ്‌സ്‌റ്റർ എക്സ്+ 4.5kWh-ന് 1,29,999 രൂപയാണ് വില.

റോഡ്‌സ്‌റ്റർ എക്സ്+ 9.1kWh (4680 ഭാരത് സെല്ലിനൊപ്പം) 1,99,999 രൂപയാണ് വില.