ടാറ്റ ഇ.വി മെഗാ ചാർജറുകൾ

Monday 26 May 2025 12:56 AM IST

കൊച്ചി: ടാറ്റ ഇ.വി ആദ്യത്തെ 10 ടാറ്റ ഇ.വി മെഗാചാർജറുകൾ സ്ഥാപിച്ചു. ചാർജ്‌ സോൺ, സ്റ്റാറ്റിക് എന്നിവരുമായി സഹകരിച്ചാണ് ഹൈസ്പീഡ് ചാർജറുകൾ പുറത്തിറക്കുന്നത്. 2027ൽ രാജ്യത്തെ ഇ മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിന് ചാർജ് പോയിന്റുകൾ നാലു ലക്ഷമായി ഉയർത്തുന്ന ടാറ്റ ഇ.വിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് തുടക്കം.

പ്രധാന ദേശീയപാതകളിലും മുഖ്യയാത്ര റൂട്ടുകളിലും നഗരകേന്ദ്രങ്ങളിലും കുറഞ്ഞത് 120 കിലോവാട്ടിന്റെ ശേഷിയുള്ള അൾട്രാഫാസ്റ്റ് ചാർജറുകളാണ് സ്ഥാപിക്കുന്നത്. ടാറ്റ ഇ.വി ഉപഭോക്താക്കൾക്ക് നിരക്കിൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും.

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ മോങ്ക് മാൻഷനിലാണ് ആദ്യത്തെ ടാറ്റ ഇ.വി മെഗാചാർജർ സ്ഥാപിച്ചത്. വഡോദരയിലെ 400 കിലോവാട്ട് മെഗാചാർജർ ആറു വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാൻ ശേഷിയുള്ളതാണ്, 15 മിനിറ്റ് ചാർജിംഗിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.