സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ് സുനിൽദത്ത് സുകുമാരന്

Monday 26 May 2025 12:57 AM IST

തിരുവനന്തപുരം:നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡിന് സുനിൽദത്ത് സുകുമാരൻ അ‌ർഹനായി.

സ്വാമി എന്ന സിനിമയ്ക്കാണ് അവാർഡ്. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ആൾദൈവ പരിവേഷത്തിൽനിന്നും സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന സ്വാമിയുടെ ആത്മീയ സംഘർഷത്തിന്റെ കഥയാണ് പറയുന്നത്. ജൂൺ ഒന്നിന് തിരുവനന്തപുരത്ത് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മന്ത്രി ജി.ആർ അനിലും പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.