ഗ്രീൻസെല്ലിന് 1,200 ഇലക്ട്രിക് ബസുകളുടെ കരാർ

Monday 26 May 2025 12:59 AM IST

കൊച്ചി: കോൺവെർജെൻസ് എനർജി സർവീസസ് ലിമിറ്റഡിൽ (സി.ഇ.എസ്.എൽ) നിന്നും 1,200 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാർ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി നേടി. പി.എം ഇ ബസ് സേവാ പദ്ധതിക്ക് കീഴിലാണ് കരാർ.

472 ബസുകൾ മദ്ധ്യപ്രദേശിലെ ആറ് നഗരങ്ങളിൽ വിന്യസിക്കും. ഗ്രീൻസെൽ മൊബിലിറ്റിയുടെ 900 ബസുകൾ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്.

സീറോ എമിഷൻ ഇലക്ട്രിക് ബസുകൾ വഴി ബഹുജന ഗതാഗതത്തെ പരിവർത്തനം ചെയ്യുക എന്ന ദൗത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ എം.ഡിയും സി.ഇ.ഒയുമായ ദേവേന്ദ്ര ചൗള പറഞ്ഞു,

പ്രത്യേകതകൾ

ഒറ്റ ചാർജിൽ 250 കിലോമീറ്ററിലധികം ദൂരം, ഫാസ്റ്റ് ചാർജിംഗ് ശേഷി

, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ എനർജി ഒപ്രിമൈസേഷൻ

, സീറോ ടെയിൽ പൈപ്പ് എമിഷൻ

എയർ കണ്ടീഷനിംഗ്,

റിയൽടൈം ട്രാക്കിംഗ്,

സി.സി.ടി.വി നിരീക്ഷണം