പ്രീമിയം മോഡലുകളുമായി ഹോണ്ട സ്‌കൂട്ടറുകൾ
കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) റെബൽ 500 ബൈക്ക് ഉൾപ്പെടെ മൂന്നു പ്രീമിയം മോഡലുകൾ പുറത്തിറക്കി. ഗുരുഗ്രാം, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിൽ മാത്രം ലഭിക്കുന്ന റെബൽ 500 ജൂൺ മുതൽ വിതരണം ആരംഭിക്കും.
പ്രീമിയം പോർട്ട്‌ഫോളിയോയിൽ പുതിയ മോഡലുകളായ സി.ബി 750 ഹോർണറ്റ്, സി.ബി 1000 ഹോർണറ്റ് എസ്.പി എന്നിവയാണ് മറ്റു ബൈക്കുകൾ. ഇവയുടെ വിതരണം ജൂണിൽ ആരംഭിക്കും.
ഹോണ്ട റിബൽ 500 ആധുനിക സൗകര്യങ്ങളുള്ള റെട്രോ ക്രൂയിസർ മോട്ടോർ സൈക്കിളാണ്. ആറ് സ്പീഡ് ഗിയർ ബോക്‌സ്, 34കിലോവാട്ട് പവറും 43.3 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 471 സി.സി പാരലൽ ട്വിൻ സിലിണ്ടർ എൻജിനുമാണുള്ളത്. 690 എം.എം സീറ്റ് ഉയരവും ഇതിലുണ്ട്. ബൈക്കിന്റെ സ്ലിം ഡിസൈനിൽ ട്യൂബുലാർ സ്റ്റീൽ ഫ്രെയിമും തടിച്ച ടയറുകളും ഉൾപ്പെടുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുള്ള ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനവുമുണ്ട്. മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറത്തിൽ ലഭ്യമായ റെബൽ 500, ക്ലാസിക് സ്‌റ്റൈലിംഗും പരിഷ്‌കരിച്ച പ്രകടനവും ആധുനിക സവിശേഷതകളും സംയോജിപ്പിക്കുന്നു.
എക്‌സ്‌ഷോറൂം വില (ഗുരുഗ്രാം)
റെബൽ 500 : 5.12 ലക്ഷം രൂപ
ഹോണ്ട സി.ബി 750 ഹോർണറ്റ് : 8.59 ലക്ഷം രൂപ
സി.ബി 1000 ഹോർണറ്റ് എസ്.പി : 12.35 ലക്ഷം രൂപ