ഉജ്ജ്വല വിജയം നേടും: ചെന്നിത്തല
Monday 26 May 2025 12:04 AM IST
തിരുവനന്തപുരം: നിലമ്പൂരിൽ യു.ഡി.എഫ് സർവസജ്ജമാണെന്നും ഉജ്ജ്വല വിജയം നേടുമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. എൽ.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാവും.
പിണറായി വിജയന്റെ ദുർഭരണത്തിന് ശക്തമായ ഒരു തിരിച്ചടി കൊടുക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒമ്പതു വർഷത്തെ ദുർഭരണത്തിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ്. കേരളത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ടാണ് നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്നത്.