ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല

Monday 26 May 2025 12:16 AM IST
ശ്രീനാരായണ ഗുരു മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ നടത്തിയ ദൃശ്യാവിഷ്കാരം

എഴുകോൺ : ഇടയ്ക്കിടം വിജഞാനോദയം വായനശാല ആൻഡ് ഗ്രന്ഥശാലയിൽ ബാലവേദി വർണ്ണക്കൂടാരം സമാപനവും ശ്രീനാരായണഗുരു മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാർഷികവും ആചരിച്ചു.

ഗവേഷക വിദ്യാർത്ഥി കിരൺബോധി സമാഗമത്തിന്റെ ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ആർ.സോമൻ അദ്ധ്യക്ഷനായി. കരീപ്ര പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി കൺവീനർ എസ്.അശോകൻ, ഡോ.ജി. സഹദേവൻ, കവയിത്രി കെ.വിമലഭായി, യുവ സാഹിത്യകാരി ബേബി സൗമ്യ, ഇപ്റ്റ കരീപ്ര സെക്രട്ടറി എസ്.രഞ്ജിത് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ആർ.ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.

ഗുരു-ഗാന്ധി സമാഗമം പുനരാവിഷ്‌കരിക്കുന്നതിന് കുളക്കട ഇന്റലക്ചൗൽ ലൈബ്രറി ഭാരവാഹികളായ രാജൻ ബോധി, സുനിൽ, രാജേന്ദ്രൻ, ഉദയൻ തുടങ്ങിയവർ നേതൃത്വം നൽകി.

ബാലവേദി വർണ്ണക്കൂടാരം സമാപനത്തോടനുബന്ധമായി സംഘടിപ്പിച്ച കൈകൊട്ടിക്കളിയിൽ കാഴ്ച കല്ലാർ, ചെമ്പട്ട് പ്ലാക്കോട്, ഗുരുക്ഷേത്ര ഗുരുനാഥൻ മുകൾ എന്നീ ടീമുകൾ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

പ്രോഗ്രാമിന് മുന്നോടിയായി വായനശാല വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലവേദി, യുവവേദി പ്രവർത്തകർ മയക്കുമരുന്നിനെതിരെ റാലി നടത്തി.