ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന പ്രചാരണം അവാസ്തവം: സി.പി.എം
Monday 26 May 2025 12:25 AM IST
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.പി .എമ്മിന് 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി നൽകിയെന്ന പ്രചാരണം അവാസ്തവമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ഇലക്ടറൽ ബോണ്ടിനെതിരായി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് സി.പി. എം ആണ്. മാത്രമല്ല, ഇലക്ടറൽ ബോണ്ട് വാങ്ങാത്തത് ഇടതുപക്ഷ പാർട്ടികൾ മാത്രമാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ സി.പി. എം നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.