കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Monday 26 May 2025 1:14 AM IST
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കടലിൽ കാണാതായി. ജോനകപ്പുറം മുസ്ലീം കോളനിയിൽ അരുൾരാജിന്റെ മകൻ ലാഗേഷിനെയാണ് (24) കാണാതായത്. ഇന്നലെ വെെകിട്ട് 4.30ഓടെ തങ്കശേരി മൗണ്ട് കാർമ്മൽ സ്കൂളിന് സമീപം സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ നാഗേഷ് തിരയിൽപ്പെടുകയായിരുന്നു.
ഉടൻ ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും മത്സ്യത്തൊഴിലാളികളും സ്ഥലത്ത് തെരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. അമ്മ: നളിനി. രണ്ട് സഹോദരങ്ങളുണ്ട്.