ഓട്ടോറിക്ഷ തോട്ടിൽ വീണ് മൂന്നുപേർക്ക് പരിക്ക്
Monday 26 May 2025 1:15 AM IST
കൊല്ലം: കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ കൊല്ലം തോട്ടിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കടപ്പാക്കട സ്വദേശി സുധി, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുധിയുടെ സഹോദരി, അമ്മ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7 മണിക്ക് ഇരവിപുരം ചെട്ടിനട ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തോട്ടിൽ നിന്ന് മൂന്ന് പേരെയും കരയ്ക്കെത്തിച്ചു. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസംഘമെത്തിയാണ് ഓട്ടോ കരയ്ക്കെത്തിച്ചത്.