കുളത്തൂപ്പുഴയിൽ മരം വീണ് വീട് തകർന്നു

Monday 26 May 2025 1:24 AM IST
കുളത്തൂപ്പുഴ സ്വദേശി വിനിത വിലാസം വീട്ടിൽ ബിനുവിന്റെ വീട്

കുളത്തൂപുഴ : കുളത്തൂപ്പുഴ തടി ഡിപ്പോയ്ക്ക് സമീപം കൂറ്റൻ മരുതി മരം വീണ് വീട് തകർന്നു വീണു. കുളത്തൂപ്പുഴ സ്വദേശി വിനിത വിലാസം വീട്ടിൽ ബിനുവിന്റെ വീട് ആണ് തകർന്നത്. വീട്ടു സാധനങ്ങൾ എല്ലാം പൂർണമായും നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്‌ത കനത്ത മഴയോടൊപ്പം വീശിയ ചുഴലിക്കാറ്റിലാണ് തൊട്ടടുത്ത വനത്തിൽ നിന്ന് മരം പിഴുതു വീണത്. കൂടാതെ സമീപത്തെ റേഞ്ച് ഓഫീസുനുള്ളിൽ നിൽക്കുന്ന ഒട്ടനവധി മരങ്ങൾ പിഴുതും ഒടിഞ്ഞും വൈദ്യുതി കമ്പികളും തകർത്ത് റോഡിൽ പതിച്ചിരിക്കുകയാണ്. ഇത് വഴിയുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും നിലച്ചു.