കുണ്ടറ യൂണിയൻ ഏകദിന പഠന ക്യാമ്പ്
കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലുമായി ചേർന്ന്, ഒമ്പതാം ക്ലാസ് മുതൽ പി.ജി വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിന പഠന ക്യാമ്പ് കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു.
പൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, പെൻഷണേഴ്സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി അഡ്വ. പി.എസ്. വിജയകുമാർ, ഗണേഷ് റാവു, കൗൺസിലർമാരായ പ്രിൻസത്യൻ, വി. ഹനീഷ്, എസ്. അനിൽകുമാർ, സിബു വൈഷ്ണവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. സജീവ് എന്നിവർ സംസാരിച്ചു. പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി അംബുജാക്ഷ പണിക്കർ സ്വാഗതം പറഞ്ഞു. ടാലന്റ് ടെസ്റ്റിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.