മെഡിട്രീനയിൽ അമ്മത്താരാട്ട് സീസൺ രണ്ട്
Monday 26 May 2025 2:12 AM IST
കൊല്ലം: പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ പ്രതാപ് കുമാർ നേതൃത്വം നൽകുന്ന കൊല്ലം മെഡിട്രീന ആശുപത്രിയിൽ അമ്മത്താരാട്ട് സീസൺ രണ്ട് ഉദ്ഘാടനവും വളകാപ്പ് ചടങ്ങും നടന്നു. സീരിയൽ താരം ഐശ്വര്യ സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. അശ്വതി സ്വാഗതം പറഞ്ഞു. ആശുപത്രി സി.ഒ.ഒ രജിത് രാജൻ, ഡോ. വത്സലകുമാരി, ഡോ. ജെസി നെറ്റോ, ഡോ. അപർണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായുള്ള മാതൃസ്പർശം, താലോലം പദ്ധതികളുടെ ഉദ്ഘാടനം ഡോ.അലീന നൗഷാദ്,ഡോ ഷൈസി എന്നിവർ നിർവഹിച്ചു. ഗർഭിണികൾ അണിനിരന്ന റാംപ് വോക്ക് ചആകർഷകമായി.