നേത്ര പരിശോധന ക്യാമ്പ്
Monday 26 May 2025 2:34 AM IST
പെരിന്തൽമണ്ണ: ചെറുകര ഇസ്ക്ര കലാ കായിക സാംസ്കാരിക സമിതി ഗ്രന്ഥശാലയും ജീവകാരുണ്യ വിഭാഗമായ തുണ ജീവകാരുണ്യ ട്രസ്റ്റും ചെർപ്പുളശ്ശേരി സെയ്ൻസ് കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുകര എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പിന് വിദഗ്ദ്ധ ഡോക്ടർമാരും ടെക്നീഷ്യൻമാരും നേതൃത്വം വഹിച്ചു. പങ്കെടുത്തവരിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സെയ്ൻസ് കണ്ണാശുപത്രി അത് ലഭ്യമാക്കും. ക്യാമ്പിന് ഇസ്ക്ര ഗ്രന്ഥശാലയുടെയും തുണ ജീവകാരുണ്യ ട്രസ്റ്റിന്റെയും ഏലംകുളം കുടുംബശ്രീയുടേയും ഭാരവാഹികൾ നേതൃത്വം നൽകി.