നിറവ് 2025
Tuesday 27 May 2025 12:10 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ മാവേലിപുരം ഡിവിഷനിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി അക്കാഡമിക് എക്സലൻസി അവാർഡ് - കൗൺസിലർ അവാർഡ് 'നിറവ് 2025' മാവേലിപുരം എം.ആർ.എ ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർമാരായ റാഷിദ് ഉള്ളമ്പിള്ളി, സി.സി. വിജു, ഡോ. എം.സി. ദിലീപ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി, ശോഭി രാമചന്ദ്രൻ, സിംല മാധവൻ, രാജേശ്വരി ജയദേവൻ, ജെറാൾഡ് മിറാൻഡ, സൈസൺ ജോസഫ്, അഭിലാഷ് മാണികുളങ്ങര എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണവും നടത്തി.