മഹാത്മാഗാന്ധി കുടുംബ സംഗമം

Tuesday 27 May 2025 12:55 AM IST
മഹാത്മാഗാന്ധി കുടുംബസംഗമം കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: കോൺഗ്രസ്‌ ഉദയംപേരൂർ സൗത്ത് മണ്ഡലം 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് പറവൂർ ടി. പി. ഷാജി നഗറിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബസംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ടി.കെ. ഷാജി അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രാജു പി. നായർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി അജിത് അമീർ ബാവ, മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര, ജോൺ ജേക്കബ്, എ.പി. ജോൺ, കെ.വി. രത്നാകരൻ, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും ആദരിച്ചു.