ഇടവക ദിനാഘോഷം

Tuesday 27 May 2025 12:01 AM IST

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഇരുനൂറാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനവും ഇടവക ദിന ആഘോഷവും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത മുൻ വികാരി ജനറാൾ മോൺസിഞ്ഞോർ വർഗീസ് ഞാളിയത്ത് അദ്ധ്യക്ഷനായി. യാക്കോബായ സഭ യൂറോപ്യൻ രൂപതാ പാത്രിയാർക്കൽ ബിഷപ്പ് മാർ കുര്യാക്കോസ് മോർ തിയോഫലീസ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ. ബാബു, അനൂപ് ജേക്കബ്, മുൻസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ്, മാത്യൂസ് തത്തനാട്ട്, ഫാ. ജോഷി വേഴേപ്പറമ്പിൽ, പയസ് മാത്യു പള്ളിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.