ഹജ്ജ്: രണ്ട് അധിക വിമാനങ്ങൾ

Tuesday 27 May 2025 12:43 AM IST

നെടുമ്പാശേരി: വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് കുറേപ്പേർക്ക് കൂടി അവസരം ലഭിച്ചതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള നെടുമ്പാശേരി ക്യാമ്പിൽ നിന്ന് ഹാജിമാർക്കായി രണ്ട് അധിക വിമാനങ്ങൾ കൂടി ഏർപ്പെടുത്തി. നാളെയും മറ്റെന്നാളുമാണ് വിമാനങ്ങൾ പുറപ്പെടുക. നാളെ രാവിലെ 11.35നുള്ള പതിവ് വിമാനത്തിന് പുറമെ രാവിലെ 7.55ന് അധിക വിമാനം തീർത്ഥാടകരുമായി പുറപ്പെടും. 29ന് രാത്രി 8.20നുള്ള പതിവ് വിമാനത്തിന് പുറമെ പുലർച്ചെ മൂന്നിന് അധിക വിമാനത്തിൽ തീർത്ഥാടകർ പുറപ്പെടും. ഇതോടെ 6016 പേർ യാത്ര തിരിക്കേണ്ടുന്ന നെടുമ്പാശേയിൽ നിന്നും 400 ലധികം ഹജ്ജ് തീർത്ഥാടകർ കൂടി അധികമായി യാത്ര തിരിക്കും.