കാക്കനാട് വാർഡ് ഫെസ്റ്റ്
Tuesday 27 May 2025 1:49 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭ കാക്കനാട് ഡിവിഷൻ വാർഡ് ഫെസ്റ്റ് ചെയർപേഴ്സൺ രാധമണിപ്പിള്ള ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ദേവപ്രശാന്ത് അദ്ധ്യക്ഷനായി. കായിക മത്സരങ്ങളുടെ ഉദ്ഘാടനം കൗൺസിലർ ഉണ്ണി കാക്കനാട് നിർവഹിച്ചു. വാർഡ് കൗൺസിലർ സി.സി. വിജു, ജനറൽ കൺവീനർ കെ.യു. അജിത്ത് കുമാർ, കൗൺസിലർമാരായ പി.എം. യൂനസ്, റാഷിദ് ഉള്ളംപ്പിള്ളി, അഡ്വ. ഹസീന ഉമ്മർ, എസ്.എഫ് .എസ് കൊമേഴ്സൽ മാനേജർ നിരീഷ്, എ.ഡി.എസ് ചെയർപേഴ്സൺ പി.വി.ജിഷ, എ.ആർ. ദയാനന്ദൻ, കെ.കെ. സന്തോഷ്‌ബാബു, എൻ.കെ. രതീഷ്, റെനീഷ് നാസർ, മുഹമ്മദ് അസ്‌ലം, ലിജി സുരേഷ് , സൻഷ മിജു, പ്രവീണ അജിത്, നസിയ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.