മഹാത്മാ കുടുംബ സംഗമങ്ങൾ
Tuesday 27 May 2025 1:45 AM IST
മൂവാറ്റുപുഴ: കോൺഗ്രസ് പായിപ്ര മണ്ഡലത്തിലെ മഹാത്മാ കുടുംബ സംഗമങ്ങൾ തുടങ്ങി. മുടവൂർ 16-ാം വാർഡിൽ നടന്ന കുടുംബ സംഗമം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.വി. കുര്യാച്ചൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.എം. സലിം, ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മണ്ഡലം പ്രസിഡന്റ് ഷാൻ പ്ലാക്കുടി, കെ.പി. ജോയി, മാത്യൂസ് വർക്കി, കെ.കെ. ഉമ്മർ, അഡ്വ. കെ.ആർ. ഉദയകുമാർ, പി.എ. അനിൽ, പി.എ. കബീർ, കെ.വി. കമലുദ്ധീൻ, അഡ്വ. എൽദോ പോൾ, റെജി കുര്യൻ, ഷോബി അനിൽ എന്നിവർ സംസാരിച്ചു.