കെട്ടിടം പൂർത്തിയായി

Tuesday 27 May 2025 1:18 AM IST
കൊടുവായൂർ ഗവ. എച്ച്.എസ് സ്‌കൂളിലെ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം

പാലക്കാട്: കൊടുവയൂർ ഗവ. എച്ച്.എസ് സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമ്മാണം നടത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയിൽ നിന്ന് മൂന്ന് കോടി ഉപയോഗിച്ചാണ് 670 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടം പൂർത്തികരിച്ചത്. 2023 മേയ് 24 ന് ആരംഭിച്ച നിർമ്മാണം 2025 മാർച്ചിൽ പൂർത്തികരിച്ചു. കെട്ടിടത്തിൽ രണ്ട് നിലകളാണ്ടുള്ളത്. 6 ക്ലാസ് മുറി, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, നാല് ടോയ്ലറ്റുകൾ, ഒരു വാഷ് ഏരിയ എന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. 2000 ലിറ്ററിന്റെ വാട്ടർ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.