'മികവ്-2025' സംഘടിപ്പിച്ചു

Tuesday 27 May 2025 1:23 AM IST
പ്രോഗ്രസീവ് യൂത്ത് സെന്റർ വിളയോടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും എസ്.എസ്.എൽ.സി, പ്ലസ്.ടു വിജയികളെ അനുമോദിക്കുന്ന മികവ്-2025 ഡി.സി.സി ജന:സെക്രട്ടറി കെ.സി.പ്രീത് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പ്രോഗ്രസീവ് യൂത്ത് സെന്റർ വിളയോടി പാറക്കളത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും, എസ്.എസ്.എൽ.സി, പ്ലസ്.ടു വിജയികളെ അനുമോദിക്കലും 'മികവ്-2025' എന്ന പേരിൽ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡന്റ് എസ്.വിവേക് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ വി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പി.മധുസൂദനൻ, എ.എം.ജോഷിത്ത്, എൻ.ദിനേഷ്, വർക്കിംഗ് പ്രസിഡന്റ് എ.ആഷിഫ്, ജനറൽ സെക്രട്ടറി എസ്.സജു, മുഹമ്മദ് ആഷിക്, സുരേന്ദ്രൻ, കെ.കൃഷ്ണദാസ്, സി.മുരുകൻ, സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.