പുസ്തക പ്രകാശനം 30 ന്
Tuesday 27 May 2025 12:34 AM IST
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ 28 നേഴ്‌സുമാർ എഴുതിയ 'ഇടനേരങ്ങളിലെ തണൽ വഴികൾ' കവിതാസമാഹാരത്തിന്റെ പ്രകാശനം 30 ന് ഉച്ചയ്ക്ക് 2.30 ന് സ്പോർട്സ് കൗൺസിൽ ഹാളിൽ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പി.കെ. ഗോപി പുസ്തകം പ്രകാശനം ചെയ്യും. ആദ്യ കോപ്പി ഷീല ടോമി ഏറ്റുവാങ്ങും. ഡോ.കെ.എം. ഭരതൻ പുസ്തക പരിചയം നടത്തും. സൗഹൃദവും പ്രണയവും പ്രകൃതിയും ദുരന്തങ്ങളും പ്രാരാബദങ്ങളുമെല്ലാമാണ് കവിതകളിലെ പ്രമേയം. നൗറ പബ്ലിക്കേഷൻസ് ആണ് പുസ്തം പുറത്തിറക്കുന്നത്. വാർത്താസമ്മേളനത്തിൽ കെ.പി. ഷീന, അരുൺ കുമാർ, എം. അശ്വതി, റസാഖ് കല്ലേരി പങ്കെടുത്തു.