കുടുംബ സംഗമം നടത്തി
Tuesday 27 May 2025 12:38 AM IST
ബേപ്പൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 49 (മാറാട് ) കുടുംബ സംഗമം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സുധാകരൻ എ. അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ കെ.സുൽഫിക്കർ അലി മുഖ്യപ്രഭാഷണം നടത്തി. രാജീവ് തിരുവച്ചിറ, എം. ധനീഷ്ലാൽ, എടക്കുനി അബ്ദുറഹിമാൻ,
ടി.കെ. അബ്ദുൾ ഗഫൂർ, എൻ.ബ്രിജേഷ്, എം. ഷെറി, വി.പി. ബഷീർ, ടി.കെ.ആക്കിഫ്, അഭിലാഷ് കൊയിലേരി, പി. രജനി, സത്യൻ ഗോതീശ്വരം, ബഷീർ മാറാട്, ബാബു ഉപ്പുന്തറ, മലയിൽ ഗീത, കെ.പി. ബാബു എന്നിവർ പ്രസംഗിച്ചു.