വിജയികളെ അനുമോദിച്ചു
Tuesday 27 May 2025 12:41 AM IST
കക്കട്ടിൽ: ചീക്കോന്നുമ്മലെ നമ്പോടൻകണ്ടി കുടുംബ കൂട്ടായ്മ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളിലെ വിജയികളെയാണ് അനുമോദിച്ചത്. എൻ.കെ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷനായി. അറബിക് കവിതാ രചയിതാവ് കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. എം.പി ജമാലുദ്ദീൻ, ഡോ.എൻ.കെ ഹമീദ്, ഡോ. ഫാരിസ് സൽമാൻ, ഡോ. അമീന സൽമാൻ, നാദിയ, റിൻഷ നദീം, അസ്മിന ശമീൽ, ഖൗലത്ത്, കെ. സവാദ്, എൻ.കെ സൈനബ, ഡോ.ഹാല ജൗഹറ, പി.എം മുഹമ്മദ് അസിൽ, പി.എം സിമൽ ഫാത്തിമ മുംതാസ് അമീന, പി.എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.